Site icon Janayugom Online

മുംബൈയില്‍ മോഡല്‍ തൂങ്ങി മരിച്ച നിലയില്‍

ഹോട്ടല്‍ മുറിയില്‍ മോഡലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ റൂം സര്‍വീസിന് വേണ്ടി ഹോട്ടല്‍ ജീവനക്കാര്‍ എത്ര മുട്ടിയിട്ടും വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് പൊലീസ് എത്തി മുറി തുറക്കുകയായിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ’ ക്ഷമിക്കണം. എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല. ഞാന്‍ സന്തുഷ്ടയല്ല. എനിക്ക് സമാധാനം വേണം’ എന്നിങ്ങനെ കത്തില്‍ പറയുന്നു. സംഭവത്തില്‍ വര്‍സോവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary:Model hanged dead in Mumbai
You may also like this video

Exit mobile version