പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഭക്ഷ്യകാര്‍ഷിക മേഖലയില്‍ സ്വയം പാര്യാപ്തമായ ഒരു സംസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമായി മാതൃകകൃഷിത്തോട്ടം സജ്ജമാക്കുന്നു. ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളം പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്.
എന്നാല്‍ ഇന്നു അതിനു മാറ്റം വന്നിരിക്കുന്നു. അടുക്കളത്തോട്ടം സജ്ജമായിരക്കുന്നു. കൂടാതെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംസ്ഥാന കൃഷിവകുപ്പിന്‍റെ പദ്ധതി ഏറെ മുന്നേറിയിട്ടുണ്ട്. ഒന്നം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറും, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും ഭാവനാമതകമായ നപടകിളാണ് എടുത്തു വരുന്നത്.
സംസ്ഥാനത്തെ തിരശ് ഭൂമി കൃഷിക്ക് ഉപയുക്തമാക്കി ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തതോടെ കൃഷി വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ വന്‍ വിജയത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെ കൃഷി വകുപ്പിന്‍റെ അധീനതയിലുള്ള സംരംഭങ്ങള്‍ നടത്തുന്ന ഇടപടെലും ഏറെ ശ്ലാഖനീയമാണ്.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത് 500 ഏക്കറിൽ മാതൃകാ പച്ചക്കറി കൃഷിത്തോട്ടങ്ങൾ ഒരുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണസംഘങ്ങൾ മുഖേനയാണ് തോട്ടങ്ങളുണ്ടാക്കുക. ഭക്ഷ‍്യ കാർഷിക മേഖലയിൽ സ്വയംപര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കും.
സഹകരണ സംഘങ്ങളുടെ നിലവിലെ കൃഷിക്ക് പുറമെയാണിത്. പദ്ധതി നടത്തിപ്പിന് പൊതുഫണ്ടിൽനിന്ന് പരമാവധി 50,000 രൂപവരെ അനുവദിക്കാം. സംഘങ്ങൾക്ക് കീഴിൽ സ്വാശ്രയ ഗ്രൂപ്പുകൾ, ജോയിന്റ് ലയബിലിറ്റി എന്നിവ രൂപീകരിക്കും. സംഘം അടിസ്ഥാനത്തിൽ കാർഷികോൽപ്പന്ന ചന്തകൾ തുടങ്ങും. കൃഷിത്തോട്ടത്തിനായി സംഘത്തിനോ അംഗങ്ങൾക്കോ സ്വന്തം സ്ഥലമോ തരിശ് ഭൂമിയോ പാടശേഖരങ്ങളോ തെരഞ്ഞെടുക്കാം.
ഉൽപ്പന്നങ്ങൾ ഗ്രാമീണചന്തകൾ വഴിയോ കാർഷിക വിപണന കേന്ദ്രങ്ങൾ മുഖേനയോ വിൽക്കാം. ഓരോ ജില്ലയിലും നടത്തേണ്ട കൃഷിയുടെ വ‍്യാപ്തിയും നിശ്ചയിച്ചു.കണ്ണൂർ ജില്ലയിലാണ് കൂടുതൽ കൃഷിക്ക് നിർദേശം നൽകിയത്–- 20 സംഘങ്ങളുടെ സഹകരണത്തോടെ 75 ഏക്കർ. ഇടുക്കി ജില്ലയിലാണ് കുറവ്–- 15 സംഘങ്ങൾ, 10 ഏക്കർ. തിരുവനന്തപുരം–- 40, കൊല്ലം–- 40, പത്തനംതിട്ട–- 35, ആലപ്പുഴ–- 20, കോട്ടയം–- 25, എറണാകുളം–- 25, തൃശൂർ–- 60, പാലക്കാട്–- 20, കോഴിക്കോട്–- 40, വയനാട്–- 20, കാസർകോട്–- 50 ഏക്കർ എന്നിങ്ങനെയാണ് നിർദേശം. മലപ്പുറത്ത് 40 ഏക്കറിലാണ് കൃഷി നടത്താൻ നിർദേശിച്ചതെങ്കിലും പദ്ധതി വിപുലമാക്കാൻ 60 ഏക്കറിൽ കൃഷിയിറക്കും.
20 സംഘങ്ങളുടെ നേതൃത്വത്തിലാണിത്. പൊന്നാനി കോൾ മേഖലയിൽ പുഞ്ചകൃഷിക്ക് മുൻഗണന കൊടുത്താണ് പദ്ധതി നടപ്പാക്കുക.ജില്ലാ തലത്തിൽ ഡെപ‍്യൂട്ടി രജിസ്ട്രാറെയും താലൂക്ക് തലത്തിൽ യൂണിറ്റ് ഇൻസ്പെക്ടർമാരെയും പദ്ധതിയുടെ നോഡൽ ഓഫീസർമാരായി നിയമിക്കും.
ഫെബ്രുവരി ഒന്നുമുതൽ ഓരോ സംഘങ്ങളും എത്ര സ്ഥലത്ത്, എന്തെല്ലാം വിളകൾ കൃഷിയിറക്കി എന്നത് റിപ്പോർട്ട് ചെയ്യണം. എത്ര മാതൃകാ കൃഷിത്തോട്ടം സജ്ജമാക്കി എന്നത് മാർച്ച് അവസാനത്തോടെയും സഹകരണസംഘം രജിസ്ട്രാർ ഓഫീസിൽ റിപ്പോർട്ട് നൽകണം
Englishs Sumamry: Model vegetable gardens in the state through Primary Co-operative Societies
You may also like this video: