മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിമയെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ സി.എച്ച് നാഗരാജു. സൈജുവിന്റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി .
സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലുണ്ടെന്നും കമ്മീഷണർ പറഞ്ഞു. സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചക്ക് ഒരു മണിയോടെയാകും സൈജുവിനെ കോടതിയിൽ ഹാജരാക്കുക.
english summary; models death updates
you may also like this video;