വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ റോക്കറ്റ് അടക്കമുള്ള ആധുനിക ആയുധങ്ങള്‍ പ്രയോഗിച്ച് കലാപകാരികള്‍. സംസ്ഥാന പൊലീസിന്റെ ആയുധ സംഭരണശാലകളില്‍ നിന്ന് മോഷ്ടിച്ച ആധുധങ്ങളാണ് കലാപകാരികള്‍ ശത്രുവിനെതിരെ പ്രയോഗിക്കുന്നത്.
എം 16, എം 18, എംഫോര്‍ എവണ്‍ തുടങ്ങി അഞ്ച് മുതല്‍ ഏഴ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള മാരക പ്രഹരശേഷിയുള്ള റോക്കറ്റാണ് കലാപകാരികള്‍ പ്രയോഗിക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുക്കികളെ അടിച്ചമര്‍ത്താന്‍ മെയ്തി വിഭാഗമാണ് വ്യാപകമായ തോതില്‍ ആധുനിക യുദ്ധ സാമഗ്രികള്‍ ഉപയോഗിക്കുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടശേഷം ഏതാണ്ട് 6,000ത്തോളം വരുന്ന ആധുനിക തോക്കുകളും മറ്റ് ഉപകരണങ്ങളുമാണ് കലാപകാരികള്‍ സുരക്ഷ സേനയുടെ ആയുധ സംഭരണ കേന്ദ്രത്തില്‍ നിന്ന് കവര്‍ന്നത്. ഇതില്‍ 2,000 ത്തോളം മാത്രമാണ് പൊലീസും സുരക്ഷാസേനയും പിടിച്ചെടുത്തത്.
തദ്ദേശീയമായി വികസിപ്പിച്ച നാടന്‍ തോക്ക് മുതല്‍ ഇറക്കുമതി ചെയ്ത അത്യാധുനിക യുദ്ധോപകരണങ്ങള്‍ വരെ മെയ്തി കലാപകാരികളുടെ പക്കല്‍ ഉള്ളതായി സുരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. താഴ്‌വരയില്‍ കലാപം രൂക്ഷമാകുന്നതിന് കാരണം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരം പരിധി വിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മെയ്തികള്‍ക്കൊപ്പം കുക്കികളും ആയുധം സംഭരിക്കുന്നത് കലാപം ഉടനെ ശമിക്കുന്നമെന്ന പ്രതീക്ഷ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമാറ്റിക് ലോങ് റേഞ്ച് റോക്കറ്റ്, തോക്കുകള്‍ എന്നിവയാണ് കലാപകാരികള്‍ ഉപയോഗിക്കുന്നത്. മാരക പ്രഹരശേഷിയുള്ള ആധുനിക ഉപകരണങ്ങള്‍ വ്യാപക നാശനഷ്ടത്തിനു കാരണമാകും. അഞ്ച് മുതല്‍ ഏഴ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ആയുനിക രീതിയിലുള്ള റോക്കറ്റാണ് കലാപകാരികള്‍ ഉപയോഗിക്കുന്നത്. സുരക്ഷാ സേനയ്ക്കോ പൊലീസിനോ നിയന്ത്രിക്കാന്‍ സാധിക്കാത്തവിധമുള്ള തന്ത്രങ്ങളാണ് കലാപകാരികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.