Site iconSite icon Janayugom Online

കോൺഗ്രസിനെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനകള്‍ തുടര്‍ന്ന് മോഡി

കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോൺഗ്രസ് പാകിസ്ഥാന്റെ അനുയായികളാണെന്ന് മോഡി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്ഥാനാണെന്ന് മോഡി പറഞ്ഞു. കോൺഗ്രസിനായി പ്രാർത്ഥിക്കുകയാണ് പാകിസ്ഥാൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യ മുന്നണിയെന്നും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോഡി ആരോപിച്ചു.
കോൺഗ്രസ് ഭരണഘടന മാറ്റാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭരണഘടന മാറ്റി പ്രത്യേക വിഭാഗത്തിന് സംവരണം നൽകില്ലെന്ന് കോൺഗ്രസിന് എഴുതി ഉറപ്പ് നൽകാൻ കഴിയുമോ എന്നും മോഡി ചോദിച്ചു. തുടര്‍ച്ചയായി മോഡി നടത്തിവരുന്ന വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ സിപിഐ അടക്കം പരാതി നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. 

Eng­lish Summary:Modi again made hate­ful state­ments against Congress
You may also like this video

YouTube video player
Exit mobile version