Site iconSite icon Janayugom Online

മോഡി-ബൈഡന്‍ കൂടിക്കാഴ്ച ഇന്ന്

modimodi

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം വഷളായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ന് കൂടിക്കാഴ്ച നടത്തും. വിര്‍ച്വലായാണ് യോഗം സംഘടിപ്പിക്കുക.

ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ താല്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങള്‍, ദക്ഷിണേഷ്യ, ഇന്ത്യ‑പസഫിക് മേഖലയില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്യുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry: Modi-Biden meet­ing today

You may like this video also

Exit mobile version