Site iconSite icon Janayugom Online

അമേരിക്കൻ പ്രഥമ വനിതക്ക് ഏറ്റവും വിലയേറിയ ഉപഹാരം നൽകിയത് മോഡി; വിവരം പുറത്തുവിട്ട് യു എസ് പ്രോട്ടോക്കോൾ വിഭാഗം

അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് ഏറ്റവും വിലയേറിയ ഉപഹാരം നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോഡി .17.15 ലക്ഷം രൂപ വിലവരുന്ന വജ്രമാണ് മോഡി ജിൽ ബൈഡന് സമ്മാനിച്ചത് . കർ-ഇ-കലംദാനി എന്നറിയപ്പെടുന്ന പേപ്പർ പൾപ്പ് കൊണ്ട് നിർമ്മിച്ച ചെറുപെട്ടിയിലാണ് ഇത് സമ്മാനിച്ചത്. ചന്ദനപ്പെട്ടിയിൽ ഗണപതിയുടെ വെള്ളി വിഗ്രഹം, പത്ത് കൊയിൻ , ഒരു എണ്ണ വിളക്ക് എന്നിവയാണ് ഉണ്ടായിരുന്നത്. ജോ ബൈഡനും കുടുംബത്തിനുമായി പതിനായിരക്കണക്കിന് ഡോളർ വില മതിക്കുന്ന സമ്മാനങ്ങളാണ് 2023ൽ ലോകനേതാക്കൾ നൽകിയിട്ടുള്ളത്. യു എസ് പ്രോട്ടോക്കോൾ വിഭാഗമാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവിട്ടത്. പ്രസിഡന്റ് ഉൾപ്പെടെയുള്ളവര്‍ക്ക് വിദേശ നേതാക്കളിൽ നിന്നും ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനവിവരങ്ങള്‍ പുറത്തുവിടണം എന്നാണ് ചട്ടം. ഉക്രേനിയൻ അംബാസഡർ ജില്ലിന് നൽകിയ പതിനാലായിരം ഡോളർ വില വരുന്ന ബ്രൂച്ചാണ് വിലയേറിയ സമ്മാനങ്ങളിൽ രണ്ടാം സ്ഥാനത്ത്. ഈജിപ്റ്റ് പ്രസിഡന്റ് സമ്മാനിച്ച 4500 ഡോളർ വില മതിക്കുന്ന ഫോട്ടോ ആൽബമാണ് മൂന്നാം സ്ഥാനത്ത്. 

Exit mobile version