Site iconSite icon Janayugom Online

മോഡി ഗിമ്മിക്ക്; ലക്ഷ്യം ഡല്‍ഹി വോട്ടര്‍മാര്‍, കുംഭമേളയില്‍ പ്രധാനമന്ത്രിയുടെ പുണ്യസ്നാനം

പ്രയാഗ് രാജിലെ കുഭംമേളയില്‍ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയിലെ ഹിന്ദുവോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പ് ദിനമായ ഇന്ന് മോഡി കുംഭമേളയില്‍ പങ്കെടുക്കുന്നത്. അതേസമയം പ്രയാഗ് രാജില്‍ കുംഭമേളയുടെ മറവില്‍ ദളിതരെ ക്രരൂമായി മര്‍ദ്ദിക്കുകയും ദളിതരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുപി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

തെരഞ്ഞെടുപ്പ് കാലമായാല്‍ ഹിന്ദുവോട്ടര്‍മാരെ ലക്ഷ്യമിട്ട് മോഡി ആത്മീയ യാത്രള്‍ക്കായി ഇറങ്ങാറുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവേകാനന്ദപ്പാറയിലും മോഡി ധ്യാനമിരുന്നിരുന്നു. പുണ്യസ്നാനം ദേശീയ ചാനലുകളെല്ലാം തത്സമയം സംപ്രേഷണം ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിക്കാനും മറന്നിട്ടില്ല.

ഡല്‍ഹി തെരഞ്ഞെടുപ്പ് ധര്‍മ യുദ്ധമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന പറഞ്ഞിരുന്നത്. നല്ലവരും മോശപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്. ഒരു വശത്ത് വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നരും മറുവശത്ത് ഗുണ്ടായിസം നടത്തുന്നവരും തമ്മിലുളള പോരാട്ടമാണിതെന്നും അതിഷി വ്യക്തമാക്കിയിരുന്നു.

Exit mobile version