Site iconSite icon Janayugom Online

മോഡി ഹിറ്റ്ലർ വഴിയിൽ: ബിനോയ് വിശ്വം

രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ഫാസിസ്റ്റ് തന്ത്രമാണ് മോഡി സർക്കാർ കൊണ്ടുവന്ന ബില്ലിൽ തെളിയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഷ്ട്രീയ പ്രവർത്തകരായ മന്ത്രിമാർ രാഷ്ട്രീയകാരണത്താൽ തന്നെ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിൽ അടയ്ക്കപ്പെടാനും സാധ്യതകൾ ഉണ്ട്. 

എന്നാൽ അതിന്റെ പേരിൽ അവരെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് രാഷ്ട്രീയവൈരനിര്യാതനത്തിന്റെ രാക്ഷസീയതയാണ്. കാൽക്കീഴിലെ മണ്ണ് ഒലിച്ച് പോകുമ്പോൾ പരാജയഭീതി മൂലമുള്ള നരേന്ദ്രമോഡിയുടെ വെപ്രാളമാണ് ഈ ബിൽ തുറന്നുകാണിക്കുന്നത് എന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഭരണത്തിന്റെ അന്ത്യഘട്ടത്തിൽ അഡോൾഫ് ഹിറ്റ്ലറും ഇത്തരം വെപ്രാളങ്ങൾ കാട്ടിയിട്ടുണ്ടെന്ന് ചരിത്രം വായിച്ചാൽ മനസിലാകും. ഈ ജനാധിപത്യ ഹത്യക്കെതിരെ നിയമവാഴ്ചയെ മാനിക്കുന്ന എല്ലാ ഇന്ത്യക്കാരും രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു. 

Exit mobile version