Site icon Janayugom Online

മോഡി 28 ന് യുഎഇയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ 26ന് ജര്‍മ്മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകോടിക്ക് ശേഷം 28 ന് യുഎഇ സന്ദര്‍ശിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചു. അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. ഒപ്പം യുഎഇയുടെ പുതിയ പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

eng­lish summary;Modi leaves for UAE on the 28th

You may also like this video;

Exit mobile version