Site iconSite icon Janayugom Online

ചന്ദ്രയാന്‍ 3 ഇറങ്ങിയ ഇടം ഇനി ‘ശിവശക്തി’; പേരിട്ട് മോഡി

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ പ്രതലം ഇനി ശിവശക്തിയെന്നും, റോവര്‍ മുദ്ര പതിപ്പിച്ചയിടം തിരംഗയെന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ചന്ദ്രയാന്‍3ന്റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും മോഡി പറഞ്ഞു.

അതേസമയം ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യ. വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുകയാണെന്നും ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിന് ഇവിടെ ഇല്ലായിരുന്നുവെങ്കിലും മനസ് ഇവിടെ ഉണ്ടായിരുന്നുവെന്നും രാജ്യത്തിന്‍റെ അഭിമാനം ചന്ദ്രനില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Modi named Chan­drayaan 3 land­ing site Shivashakti

You may also like this video

Exit mobile version