Site icon Janayugom Online

മോഡി-മാര്‍പ്പാപ്പ കൂടിക്കാഴ്ച: കോവിഡ് സാഹചര്യം ചര്‍ച്ചയായി

pope

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കൂടിക്കാഴ്ച പുരോഗമിക്കുന്നു. കോവിഡ് സാഹചര്യം ചര്‍ച്ചയായതാണ് സൂചന. ഇന്നലെ റോമിലെത്തിയ പ്രധാനമന്ത്രിയെ ഇറ്റാലിയൻ ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡറും സ്വീകരിച്ചു. പ്രധാനമന്ത്രി 31 വരെ ഇറ്റലിയിൽ തുടരും.
വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനെയും കാണും. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് സൂചനയുണ്ട്.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. നവംബർ 1, 2 തീയതികളില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​ഗ്ലാസ്‌ഗോയിലേക്ക് പോകും.

Eng­lish Sum­ma­ry: Modi-Pope meet­ing: covid sit­u­a­tion discussed

 

You may like this video also

Exit mobile version