ന്യൂഡല്‍ഹി: മാനനഷ്ട കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സുപ്രിം കോടതിയില്‍. ഗുജറാത്ത് ഹൈക്കോടതിയുടെ ശിക്ഷാ വിധി ശരിവച്ച കേസിന് സ്റ്റേ നല്‍കണമെന്നും രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഹരജിയില്‍ രാഹുല്‍ ആവശ്യപ്പെടുന്നു.
നേരത്തെ സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോഡി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോഡിയാണ് കേസ് നല്‍കിയത്.
കേസില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിച്ചതോടെയാണ് വയനാട് എംപിയായിരുന്ന രാഹുല്‍ സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. ഇതോടെ രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അപ്പീല്‍ തള്ളുകയായിരുന്നു.
English Summary: Modi remarks: Rahul Gandhi in Supreme Court against Gujarat High Court verdict
You may also like this video