Site icon Janayugom Online

ആദിവാസി സമൂഹം അഭിമാനമെന്ന് മോഡി: ഗോത്രയുവാവിനെ അധിക്ഷേപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍

tribal

ആദിവാസി സമൂഹം രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആദിവാസി യുവാവിനെ അധിക്ഷേപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ബൈതൂലിലാണ് സംഭവം. ഇവിടെ ഡിജെ ആയി ജോലി ചെയ്യുന്ന രാജു ഉയ്കെയാണ് ശനിയാഴ്ച രാത്രി യുവാവിന് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ചഞ്ചല്‍ രജ്പുതും കൂട്ടാളികളും ക്രൂരമായി ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനുശേഷം രാജുവിനോട് കോഴി അനുകരിക്കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.

യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദ്യശ്യങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്‍വാരി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.  ഇതിന് പിന്നാലെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചഞ്ചല്‍ രജ്പുതിനും മറ്റ് മൂന്നുപേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ബൈതൂല്‍ പൊലീസ് അറിയിച്ചു. വോട്ട് പിടിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രം മാത്രമാണ് ആദിവാസി സമൂഹത്തിനോട് പ്രധാനമന്ത്രിക്കുള്ളതെന്ന് സംഭവത്തെ അപലപിച്ച് ജിതു പട്‍വാരി പറഞ്ഞു.

Eng­lish Sum­ma­ry: Modi says trib­al com­mu­ni­ty is proud: Bajrang Dal activists insult­ed trib­al youth

You may also like this video

Exit mobile version