Site iconSite icon Janayugom Online

മോഡി ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം: മുഴുവന്‍ സമയം ഉറങ്ങാതെ രാജ്യത്തിനായി പ്രവര്‍ത്തിക്കാനുള്ള പരീക്ഷണത്തിലാണ് അദ്ദേഹമെന്നും ബിജെപി നേതാവ്

UkraineUkraine

പ്രധാനമന്ത്രി നരേന്ദ്ര മോഡി ദിവസവും ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. ഇതുകൂടി ഒഴിവാക്കി മുഴുവന്‍ സമയവും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അദ്ദേഹമെന്നും പാട്ടീല്‍ പറഞ്ഞു.

കോലാപൂർ നോർത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവന.

‘പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്, ബാക്കി 22 മണിക്കൂറും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. തീരെ ഉറങ്ങാതിരിക്കാന്‍ അദ്ദേഹം പരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്’ പാട്ടീല്‍ പറഞ്ഞു.

ഉറക്കം ഒഴിവാക്കാനാണ് മോഡി ശ്രമിക്കുന്നത്. അതിലൂടെ 24 മണിക്കൂറും ഉണർന്നിരിക്കാനും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിയും. ‘അദ്ദേഹം ഒരു മിനിറ്റ് പോലും പാഴാക്കുന്നില്ല’ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. വളരെ കാര്യക്ഷമമായിട്ടാണ് മോഡി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏത് പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും അദ്ദേഹം ബോധവാനാണെന്നും പാട്ടീല്‍ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സന്തോഷത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ഉറക്കം പോലും നഷ്ടപ്പെടുത്തുന്നതെന്നാണ് ചന്ദ്രകാന്ത് പാട്ടീലിന്റെ വാദം.

Eng­lish Sum­ma­ry: Modi sleeps for only two hours: BJP leader says he is try­ing to work for the coun­try with­out sleep­ing full time

You may like this video also

Exit mobile version