അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിക്കുക പത്തോളം രാജ്യങ്ങള്‍. ചൈനയും ഇതില്‍ ഉള്‍പ്പെടുന്നു.
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സന്ദർശനം. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനമെന്നത് ശ്രദ്ധേയം.ജനുവരി മാസത്തിൽ പ്രധാനമന്ത്രി ദുബായ് സന്ദർശിക്കും. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ ഉൾപ്പെടെയാകും പ്രധാനമന്ത്രി സന്ദർശിക്കുക. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്.
ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൽട്ടേഷന്റെ ഭാഗമായി പ്രധാനമന്ത്രി അടുത്ത വർഷം ജർമനി സന്ദർശിക്കും. ഇത്തവണ ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജർമ്മനിയാണ്. അടുത്ത വർഷം പ്രധാനമന്ത്രി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാകും.രണ്ടാമത് ഇന്തോ-നോഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഡെൻമാർക്ക് സന്ദർശിക്കും. ഇന്ത്യ‑റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അടുത്ത വർഷം റഷ്യയിലെത്തും. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി പ്രധാനമന്ത്രി ജപ്പാൻ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനവും 2022 ൽ നടക്കും. റുവാണ്ട, കംബോഡിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി അടുത്ത വര്‍ഷം സന്ദർശിക്കുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷമായി മോഡിക്ക് വിദേശപര്യടനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ആറ് രാജ്യങ്ങളിലായി വിദേശസന്ദര്‍ശനങ്ങള്‍ ചുരുങ്ങി. 15 മാസത്തെ ഇടവേളയ്ക്കുശേഷം ബംഗ്ലാദേശിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. പിന്നീട് ജി 20 ഉച്ചകോടി, കാലാവസ്ഥാ ഉച്ചകോടി തുടങ്ങിയവയ്ക്കായി യുഎസ്, യുകെ, ഇറ്റലി, വത്തിക്കാന്‍ രാജ്യങ്ങളും മോഡി സന്ദര്‍ശിച്ചിരുന്നു.
english summary;Modi to visit over 10 countries next year
you may also like this video;