Site iconSite icon Janayugom Online

മോഡിയുടെ സന്ദര്‍ശനം: പരിഹാസമേറ്റുവാങ്ങി മാതൃകാ സംസ്ഥാനത്തിലെ സര്‍ക്കാര്‍ ആശുപത്രി നവീകരണം

morbimorbi

ഗുജറാത്തില്‍ 141 പേരുടെ മരണത്തിനിടയാക്കിയ സംഭവം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് മോര്‍ബിയിലെത്തി. അപകടം നടന്ന സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിക്കുന്നതിനായാണ് പ്രധാനമന്ത്രി ഇവിടേയ്ക്ക് എത്തിയത്. അതേസമയം പ്രധാനമന്ത്രിയുടെ വരവ് മുന്നില്‍ക്കണ്ട് മോര്‍ബിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിച്ചു. തെറ്റില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായി താല്‍ക്കാലിക നിര്‍മ്മിതികള്‍ കെട്ടിയുണ്ടാക്കുന്നതിനുള്ള തത്രപ്പാടിലായിരുന്നു കഴി‍ഞ്ഞ രാത്രി മുഴുവനും അധികൃതര്‍. ഒറ്റ രാത്രികൊണ്ട് നാല് വാട്ടര്‍കൂളറാണ് ആശുപത്രിയില്‍ അധികൃതര്‍ സ്ഥാപിച്ചത്. എന്നാല്‍ എല്ലാം ഡമ്മിയാണെന്ന് മാത്രം. ഒന്നില്‍നിന്നും വെള്ളം വരില്ല. അടിസ്ഥാന സൗകര്യം തീരെയില്ലാത്ത ആശുപത്രിയാണിതെന്ന് അവിടെയുണ്ടായിരുന്ന രോഗികള്‍ തന്നെ പറയുന്നുണ്ട്. പ്രധനാമന്ത്രി വരുമെന്നറിഞ്ഞ് ആശുപത്രിയിലെ ഒരു വാര്‍ഡില്‍ പെയിന്റടിച്ച് വൃത്തിയാക്കി, ‘തിരഞ്ഞെടുക്കപ്പെട്ട രോഗികളെ’ ഇവിടേയ്ക്ക് നേരത്തെ മാറ്റിയതായി മറ്റ് രോഗികള്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി.
പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി മോഡി എത്തിയ വാര്‍ഡുകള്‍ക്ക് മാത്രം പുതുജീവന്‍ വെച്ചതായി കൂട്ടിരിപ്പുകാരും രോഗികളും പറയുന്നു. 

Eng­lish Sum­ma­ry: Mod­i’s Gujarat vis­it; hos­pi­tal ren­o­vat­ed by authories

You may also like this video also

YouTube video player
Exit mobile version