Site iconSite icon Janayugom Online

ക്ഷേത്രപരിസരം തുടച്ച് മോഡിയുടെ സ്വച്ഛഭാരതച് നാടകം: ശുചീകരണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി

modimodi

ക്ഷേത്ര പരിസരം തുടച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ 21.8 കിലോമീറ്റർ മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് (എം‌ടി‌എച്ച്‌എൽ) ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി മഹാരാഷ്ട്രയിലെ നാസിക്കിലെ കലാറാം ക്ഷേത്രത്തിൽ ‘സ്വച്ഛത അഭിയാൻ’ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. 

കഴിഞ്ഞ ദിവസം നാസിക്കിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

നാസിക്കിലെ തപോവൻ ഗ്രൗണ്ടിൽ നടന്ന രാഷ്ട്രീയ യുവ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Mod­i’s ‘Swachh Bharatak’ play by wip­ing the tem­ple grounds: Prime Min­is­ter says every­one should par­tic­i­pate in clean­ing activities

You may also like this video

Exit mobile version