Site iconSite icon Janayugom Online

രണ്ടര വര്‍ഷത്തെ മോഡിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 258 കോടി രൂപ

രണ്ടര വര്‍ഷത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ 38 വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത് 258 കോടി രൂപ. രാജ്യസഭയില്‍ വിദേശ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇതില്‍ 2023 ജൂണില്‍ യുഎസ് യാത്രയ്ക്ക് ചെലവായത് 22 കോടിയാണ്. ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കപ്പെട്ടതും ഇതിനാണ്. 2024ല്‍ 15 കോടിയും യുഎസ് യാത്രയ്ക്കായി ചെലവാക്കി. 2022ല്‍ നേപ്പാള്‍ സന്ദര്‍ശിച്ചതിന് 80 ലക്ഷവും 2023ല്‍ ജപ്പാൻ യാത്രയ്ക്ക് 17 കോടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ല്‍ ഡെൻമാര്‍ക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ, 2023ല്‍ ഓസ്ട്രേലിയ, ഈജിപ്ത്, സൗത്ത് ആഫ്രിക്ക, ഗ്രീസ്, 2024ല്‍ പോളണ്ട്, ഉക്രെയ്ൻ, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നീ ‍രാജ്യങ്ങളും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചത്. 

Exit mobile version