Site iconSite icon Janayugom Online

മോഫിയയുടെ ആത്മഹത്യ : ഭർതൃ മാതാപിതാക്കൾക്ക് ജാമ്യം

ആലുവയിൽ നിയമവിദ്യാർത്ഥിയായ മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു. ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുഹൈലിനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മാതാപിതാക്കൾക്കെതിരെ ഗൗരവമായ ആരോപണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു.

നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെയുള്ളത്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ പലതവണ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചുവെന്നും . ഭര്‍തൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടൊപ്പം മോഫിയ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ച പോലെ ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐയായിരുന്ന സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു ഇതിന് ശേഷമാണ് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ആലുവ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ഹര്‍ജി നേരത്തെ തളളിയിരുന്നു. മോഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നുമായിരുന്നു ഇവര്‍ അന്ന് കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐയായിരുന്ന സി എല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കള്‍ ഉയര്‍ത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

നവംബർ 24ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവീനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

eng­lish sum­ma­ry; Mofi­a’s sui­cide: Hus­band’s par­ents grant­ed bail

you may also like this video;

Exit mobile version