Site iconSite icon Janayugom Online

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു

ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസില്‍ നടൻ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ളസര്‍ക്കാര്‍ ഹർജി തള്ളിയതിനെതിരെയാണ് ഹർജി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും ഹര്‍ജിയിലുണ്ട്.

2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു കണ്ടെടുത്തത്.

Eng­lish Sum­ma­ry: Ivory case: Mohan­lal approached the High Court
You may also like this video

Exit mobile version