വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം. ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം പ്രേക്ഷകർ നെഞ്ചോടു ചേർത്ത ജോർജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം — 3യുടെ പുതിയ പോസ്റ്റർ എത്തി. ജീത്തു ജോസഫി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണിപെരുമ്പാവൂർ നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. ആഗോള തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം-3 ജോർജുകുട്ടിയേയും കുടുംബത്തേയും വരവേൽക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3ക്ക് പുതിയ പോസ്റ്റർ

