Site iconSite icon Janayugom Online

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഹാജരായേ തീരൂ: ഹൈക്കോടതി

mohanlalmohanlal

ആനക്കൊമ്പ് കേസിൽ മോഹൻലാൽ കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാൻ പറ്റില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ എന്തുകൊണ്ട് ഹർജി നൽകിയില്ലെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ മോഹൻലാൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.
കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് ഹർജിയുമായി നടൻ ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹൻലാലിന്റെ ഹർജിയിൽ പറയുന്നത്. ഹർജിയിൽ കോടതി സർക്കാർ വിശദീകരണം തേടി. ഓണം അവധി കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാലിന്റെ ഹർജിയിലുണ്ട്. 2012 ൽ ആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Mohan­lal must appear in ivory case: High Court

You may like this video also

Exit mobile version