ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും മോഹന്‍ലാല്‍— ജീത്തു ജോസഫ് മെഗാഹിറ്റ് കൂട്ടുകെട്ട് മൂന്നാം തവണയും ഒന്നിച്ച ‘12ത് മാന്‍’ ദേശീയ തലത്തില്‍ തന്നെ വന്‍ വിജയമായി മാറിയിരിക്കുന്നു. ഹോട്സ്റ്റാറില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും അധികം വ്യൂവര്‍ഷിപ്പ് നേടിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ തന്നെ ഇടം പിടിച്ചിരിക്കുകയാണ് റീലീസ് ചെയ്ത് ഏകദേശം മൂന്നാം വാരം പിന്നിടുമ്പോള്‍ ഈ ജിത്തു ജോസഫ് ചിത്രം. കഴിഞ്ഞ മാസം മെയ് 21ന് മോഹന്‍ലാലിന്റെ 62‑ആം പിറന്നാള്‍ ദിനത്തിന് കൃത്യം ഒരു ദിവസം മുന്നോടിയായിട്ടായിരുന്നു ഡിസ്‌നി ഹോട്ട്സ്റ്റാര്‍ വഴി ‘12ത് മാന്‍’ സ്ട്രീമിംഗ് ചെയ്തത്. ഹോളിവുഡ്-ഫ്രഞ്ച് ക്ലാസിക് മിസ്റ്ററി ചിത്രങ്ങളുടെ അവതരണ ശൈലിയോടും സംവിധാനമികവിനോടും കിടപിടിക്കുന്ന രീതിയില്‍ ഉള്ള ചിത്രത്തിന്റെ ചിത്രീകരണ മികവ് രാജ്യാന്തര തലത്തിലാണ് നിരവധി നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായങ്ങളുമായി എത്തിയത്. ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവുമധികം ട്രെന്‍ഡിങ് ലിസ്റ്റില്‍ നിന്ന മലയാള ചിത്രവുമായി മാറി 12 ത് മാന്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ഗംഭീര അഭിപ്രായങ്ങള്‍ ആണ് ചിത്രത്തെ തേടിയെത്തിയത്.
മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളില്‍ പുത്തന്‍ നാഴികക്കല്ലായി മാറിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച് ചൈനയില്‍ ഉള്‍പ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങള്‍ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും. എന്നിട്ട് പോലും ഹാട്രിക് വിജയം ഉന്നം വെച്ച് വീണ്ടും ഈ വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലര്‍ ചിത്രത്തിനായി വമ്പന്‍ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പന്‍ മാര്‍ക്കറ്റിംഗ് പരിപാടികള്‍ തന്നെയാണ് ഡിസ്‌നി ഹോട്സ്റ്റാറും ഒരുക്കിയത്. പ്രേക്ഷകര്‍ക്ക് ഇടയില്‍ വളരെയധികം ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചും ആശങ്ക സൃഷ്ടിച്ചിരുന്നുവെങ്കിലും ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തുന്ന തരത്തില്‍ വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്പദമാക്കി ജിത്തു ഒരുക്കിയിരിക്കുന്ന ക്ലാസിക് മിസ്റ്ററി ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ ഉള്ള ഈ ചിത്രത്തിന്റെ തിരക്കഥാരചനക്ക് തന്നെ രണ്ട് വര്‍ഷത്തില്‍ അധികം സമയമാണ് ചിലവഴിച്ചിരുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് ഇത്തവണ മറ്റൊരു വ്യക്തിയുടെ തിരക്കഥയില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഹോട്സ്റ്റാറിലൂടെ ഒ ടി ടി വിജയവുമായി ആശിര്‍വാദ് പ്രൊഡക്ഷന്‍സും എത്തിയിരിക്കുന്നത്. ജനുവരിയില്‍ മോഹന്‍ലാല്‍— പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ‘ബ്രോ ഡാഡി’ ഇന്ത്യയില്‍ തന്നെ ഹോട്സ്റ്റാറിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ അദ്യദിനങ്ങളില്‍ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് നേട്ടവുമായി അത്ഭുതം സൃഷ്ടിചിരുന്നു.
ഇടുക്കിയിലെ ഒരു മലയോര റിസോര്‍ട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ‘12ത് മാന്‍’ കോവിഡ് കാലത്ത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് വളരെ വലിയ താരനിരയുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഏതാനും രംഗങ്ങള്‍ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹന്‍ലാലിന് പുറമെ ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായര്‍, അനു മോഹന്‍, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കള്‍. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശാന്തി ആന്റണി, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിന്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്‌സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേതു അടൂര്‍, വാര്‍ത്താപ്രചരണം: പി ശിവപ്രസാദ്.
English summary; Mohanlal’s second consecutive win at Hotstar this year; ‘12th Man
You may also like this video;