Site icon Janayugom Online

ഉക്രെയ്നിൽ നിന്ന് വരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി മോൾഡോവ അതിർത്തികൾ തുറന്നു

ഉക്രെയ്നിൽ നിന്ന് വരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി മോൾഡോവയുടെ അതിർത്തികൾ തുറന്നിട്ടുള്ളതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും ഒരുക്കുമെന്ന് മന്ത്രി ട്വീറ്റിൽ പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ബുക്കാറെസ്റ്റിലേക്കുള്ള അവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങളെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൊമാനിയയിലെയും മോൾഡോവയിലെയും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സിന്ധ്യ റൊമാനിയയിലാണ്.

Eng­lish Sum­ma­ry: Moldo­va opens bor­ders for Indi­an stu­dents from Ukraine

You may like this video also

Exit mobile version