കെഎസ്യു നേതാവിനെതിരെ ബലാത്സംഗ കേസ്. തിരുവനന്തപുരത്ത് ലോ അക്കാഡമിയിലെ കെഎസ്യു യൂണിറ്റ് ഭാരവാഹി ആഷിക്ക് മുഹമ്മദിനെതിരെയാണ് കേസ്. കോളേജ് വിദ്യാര്‍ഥിയും സഹപ്രവര്‍ത്തകയുമായ വിദ്യാര്‍ഥിനിയാണ് പേരൂര്‍ക്കട പൊലീസിന് പരാതി നല്‍കിയത്.ആഷിക്ക് തന്നെയാണ് പരാതിക്കാരിക്ക് കെഎസ്യു മെമ്പര്‍ഷിപ്പ് നല്കി യൂണിറ്റ് കമ്മിറ്റി അംഗമാക്കിയത്. ആഷിക്കിന്റെ വഴയിലയിലെ വീട്ടിലെ കമ്മിറ്റികള്‍ക്കും കെഎസ്യുവിന്റെ പ്രകടനങ്ങള്‍ക്കും കൂടുമ്പോള്‍ പെണ്‍കുട്ടിയും പങ്കെടുത്തിരുന്നു.
ഒരിക്കല്‍ മീറ്റിങ്ങിനെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച ആഷിക്ക് അവിടെ വച്ച് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി സെപ്റ്റംബര്‍ 16 വരെ പലതവണ തന്നെ പീഡിപ്പിച്ചെന്നും പറഞ്ഞു. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ആഷിക്ക് കൈക്കാലാക്കിയെന്നും പറയുന്നു. പരാതി നല്കിയാല് കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. പൊലീസ് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചു.
English Summary:molest case against KSU leader
You may also like this video