Site icon Janayugom Online

മോള്‍നുപിരാവിർ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും: ഐസിഎംആര്‍

ക്ലിനിക്കൽ കോവിഡ് മാനേജ്മെന്റ് പ്രോട്ടോക്കോളില്‍ ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിറിനെ ഉൾപ്പെടുത്തുന്നതിനെതിരെ ഐസിഎംആര്‍ കോവിഡ് ദൗത്യസേന.കോവിഡ് ചികിത്സയില്‍ മോള്‍നുപിരാവിറിന് കാര്യമായ മാറ്റം വരുത്താൻ സാധിച്ചിട്ടില്ലെന്നും സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ദൗത്യസേനയിലെ വിദഗ്ധർ തിങ്കളാഴ്ച നടന്ന യോഗത്തിൽ വ്യക്തമാക്കി.മോൾനുപിരാവിറിന്റെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഐസിഎംആർ ചീഫ് ഡോ. ബൽറാം ഭാർഗവ നേരത്തെ അറിയിച്ചിരുന്നു.
eng­lish summary;Molnupiravir May cause health prob­lems: ICMR
you may also like this video;
YouTube video player

Exit mobile version