വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഹൈക്കോടതിമുൻകൂർ ജാമ്യം അനുവദിച്ചു. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായെന്ന് കോടതിയിൽ സബ്മിഷൻ സമർപ്പിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം അനുവദിച്ചത്.
കണ്ണൂർ കണ്ണപുരം സ്വദേശിയാണ് ശ്രീശാന്തിനെതിരെ പരാതി നൽകിയത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ. കേസിൽ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെന്നായിരുന്നു കേസ്.
English Summary: money fraud case: High Court grants anticipatory bail to Sreesanth
You may also like this video

