തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കസ്റ്റഡിയിൽ. കൊച്ചിയിൽ നിന്നാണ് അശോക് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ അശോകിനെ വൈകിട്ടോടെ ചെന്നൈയിലേക്ക് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. അതേസമയം ഇഡി കേസിൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.
സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇ ഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. ഇതിനിടെ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തേത്തുടര്‍ന്ന് അധികൃതർ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിൽ നിന്നും
ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു ശേഷം അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സെന്തിൽ ബാലാജിയുടെ ബിനാമി പണം ഉപയോഗിച്ച് ആണ് അശോക് കുമാറിന്റെ ഭാര്യ നിർമല സ്വത്ത് സമ്പാദിച്ചത് എന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിർമലയോടും നേരിട്ട് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ പണം ഉപയോഗിച്ചാണ് അശോക് കുമാർ ബംഗ്ലാവ് നിർമിക്കുന്ന എന്ന വിലയിരുത്തലിൽ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും ഇടപാടുകളും ഇഡി വിലക്കിയിരുന്നു.
English Summary;Money Laundering: Brother of Tamil Nadu Minister Senthil Balaji in ED Custody
You may also like this video