Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്: എൻഎസ്ഇ മുൻ സിഇഒയും എംഡിയുമായ രവി നരേനെ ഇഡി അറസ്റ്റ് ചെയ്തു

NSE

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഎസ്ഇ മുൻ സിഇഒയും എംഡിയുമായ രവി നരേനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് നരേൻ അറസ്റ്റിലായിരിക്കുന്നത്.
ഫോൺ ചോർത്തൽ കേസിൽ മറ്റൊരു മുൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണയെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ഈ കേസുകൾ സമാന്തരമായി അന്വേഷിക്കുന്ന സിബിഐ കോ-ലൊക്കേഷൻ കേസിൽ അവരെ അറസ്റ്റ് ചെയ്തിരുന്നു.
അനധികൃത ഫോൺ ചോർത്തൽ കേസിൽ മുംബൈ മുൻ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Mon­ey laun­der­ing case: ED arrests for­mer CEO and MD of NSE Ravi Narine

You may like this video also

Exit mobile version