Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിവസേന എംപിക്ക് ഇഡി നോട്ടീസ്

MP Bhavna

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംപി ഭാവന ഗാവലിക്ക് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് നല്‍കി. ഒക്ടോബർ 20 ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭാവന ഗാലിയുടെ അടുത്ത സഹായി സയീദ് ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് ഇഡിയുടെ നടപടി. ഗാവാലിക്കുള്ള രണ്ടാമത്തെ സമൻസാണിത്. കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 4 നും ഇഡി നേരത്തെ ഗവാലിയെ വിളിപ്പിച്ചിരുന്നു. സെപ്റ്റംബർ 28 നാണ് സയീദ് ഖാനെ അറസ്റ്റ് ചെയ്തത്. 18 കോടിയുടെ ക്രമക്കേടുകൾ സംബന്ധിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്. നിരവധി പേർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. പ്രതിയായ സയീദ് ഖാൻ ‘മഹിള ഉത്കർഷ് ട്രസ്റ്റ്’ ഡയറക്ടറാണ്. അതേസമയം ട്രസ്റ്റ് ഇപ്പോൾ ഒരു കമ്പനിയായി മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Eng­lish Sum­ma­ry: Mon­ey laun­der­ing case: ED issues notice to Shiv Sena MP

 

You may like this video also

Exit mobile version