Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജയിലില്‍ കഴിയുന്ന ഝാർഖണ്ഡ് മുന്‍ മന്ത്രിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഝാർഖണ്ഡ് മുന്‍ മന്ത്രിയുടെ ആറ് ലക്ഷത്തോളം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) കണ്ടുകെട്ടി. ജാർഖണ്ഡ് മന്ത്രിസഭയിലെ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് 20 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിലാണ് അനോഷ് എക്കയ്ക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നത്. 6,25,000 രൂപയുടെ സ്വത്താണ് ഇഡി കണ്ടുക്കെട്ടിയത്. കേസില്‍ രണ്ട് കോടി രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

2005 മാർച്ച് 12 മുതൽ 2008 ഡിസംബർ 19 വരെ മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയുടെ മന്ത്രിസഭയിൽ ഗ്രാമീണ വികസന എൻആർഇപി, ഗതാഗതം, പഞ്ചായത്ത് രാജ്, കെട്ടിട നിർമ്മാണം എന്നീ വകുപ്പുകളിലെ മന്ത്രിയായിരുന്നു അനോഷ് എക്ക. കേസില്‍ ഒരു വര്‍ഷം കൂടി അനോഷ് ശിക്ഷയനുഭവിക്കണമെന്നും റാഞ്ചി പ്രത്യേക കോടതി ഉത്തരവിട്ടു.

കേസില്‍ അനേഷിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും നേരത്തെ ഇഡി ഉത്തരവിട്ടിരുന്നു. ബാങ്ക്, സ്ഥിര നിക്ഷേപം, ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പദവി ദുരുപയോഗം ചെയ്തെന്നാരോപിച്ച് ആദ്യം വിജിലന്‍സ് ബ്യൂറോയാണ് അനോഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനുപിന്നാലെയാണ് ഇഡി കേസില്‍ അന്വേഷണം ആരംഭിച്ചത്. ഹരി നാരായണ്‍ റായിയെയും അനോഷിനെയും പ്രതി ചേര്‍ത്ത് 2009ല്‍ റാഞ്ചി കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടിരുന്നു. തുടർന്നുള്ള അന്വേഷണങ്ങൾക്ക് ശേഷം, അനോഷ് ഇക്കയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് അനുബന്ധ പരാതികൾ ഫയൽ ചെയ്തു. കേസില്‍ പ്രതിയായ ഹരി നാരായൺ റായും 2017 ൽ ശിക്ഷിക്കപ്പെട്ടിരുന്നു.

ENGLISH SUMMARY:Money laun­der­ing case; ed made con­fis­ca­tion prop­er­ty of For­mer Jhark­hand minister
You may also like this video

Exit mobile version