കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി 44 കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടന്നത്.
വരുമാന നഷ്ടവും യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ വരുമാനവുമാണ് ഉണ്ടായതെന്ന് കാണിച്ച് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നികുതി വെട്ടിച്ച പണം വിദേശ നിക്ഷേപത്തിന് ഉപയോഗിച്ചെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ സമാനമായ രീതിയില്‍ ആദായ നികുതി വകുപ്പ് വിവോയുടെയും ഒപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയുടേതുമുള്‍പ്പെടെ മറ്റ് ചൈനീസ് കമ്പനികളുടെ 20 ലധികം ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു.
English Summary: Money laundering case: ED probes Vivo offices
You may like this video also