Site iconSite icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി നോറ ഫത്തേഹിയെ ഇഡി വീണ്ടും ചോദ്യം ചെയ്തു

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു. കേസിൽ നോറയെ നേരത്തേയും ഇഡി ചോദ്യം ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക കുറ്റവാളി സുകേഷ് ചന്ദ്രശേഖറിൽ നിന്നും ജാക്വിലിനും നോറയും ആഡംബര വാഹനങ്ങളും നിരവധി വിലയേറിയ സമ്മാനങ്ങളും സ്വീകരിച്ചതായും ഇഡി കണ്ടെത്തിയിരുന്നു. ജാക്വിലിൻ ഫെർണാണ്ടസിനെ സുകേഷ് ചന്ദ്രശേഖറിന് പരിചയപ്പെടുത്തിയ പിങ്കി ഇറാനി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Eng­lish Summary:Money Laun­der­ing Case; ED ques­tioned actress Nora Fate­hi again
You may also like this video

Exit mobile version