ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കെ കള്ളപ്പണം വെളുപ്പിക്കലിന് ശ്രമിച്ചുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രിയും, നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡിയുടെ സമൻസ്. അടുത്ത ചൊവ്വാഴ്ച ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദേശം.
ക്രിക്കറ്റ് അസോസിയേഷൻ കേസിൽ ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു. പന്ത്രണ്ട് കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. അസോസിയേഷനിലെ നിയമനങ്ങളിൽ അടക്കം പദവി ദുരുപയോഗം ചെയ്ത് ഫാറൂഖ് അബ്ദുള്ള ഇടപെട്ടുവെന്നും ഇഡി ആരോപിച്ചിരുന്നു.
English summary; Money laundering case; ED summons Farooq Abdullah
You may also like this video;