Site iconSite icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: പാക് പ്രധാനമന്ത്രിയുടെ ജാമ്യം നീട്ടി

കള്ളപ്പണം വെളുപ്പിച്ചകേസിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെയും മകൻ ഹംസ ഷഹബാസിന്റെയും ഇടക്കാല ജാമ്യം നീട്ടി പാക് കോടതി. മേയ് 26 വരെയാണ് ജാമ്യം നീട്ടിയത്. പ്രത്യേക കോടതി ജഡ്ജി ഇജാസ് ഹസൻ അവാൻ കേസിൽ വാദം കേൾക്കുന്നത് മേയ് 28ലേക്ക് മാറ്റി.

പഞ്ചസാരമില്ലുടമകളുമായി പ്രധാനമന്ത്രി ഷഹബാസിന്റെ ബന്ധം സംബന്ധിച്ച് ഒരു തെളിവുമില്ലെന്നും അദ്ദേഹത്തിനെതിരെ സമർപ്പിച്ച ചലാനുകളിൽ പലതും പ്രോസിക്യൂഷൻ മാറ്റിയിട്ടുണ്ടെന്നും ഷരീഫിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) കണ്ടെത്തിയ തെളിവുകൾ ഷഹബാസിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ അപര്യാപ്തമാണെന്നും അഭിഭാഷകൻ വാദിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാകാരണങ്ങളാൽ കോടതിയിലേക്ക് വരുന്ന സാധാരണക്കാർ ബുദ്ധിമുട്ടുകയാണെന്ന് ജഡ്ജി ചൂണ്ടികാട്ടി. എന്നാൽ താൻ കോടതിയിലേക്ക് വരുന്നത് രാജ്യത്തെ നിയമങ്ങൾ പാലിക്കാനും കോടതിയുടെ അന്തസ്സ് നിലനിർത്താനും വേണ്ടിയാണെന്നും കോടതിയിലേക്ക് വരുന്നവരെ തടയരുതെന്ന് സുരക്ഷ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും ഷഹബാസ് അറിയിച്ചു.

2021 ഡിസംബറിലാണ് കള്ളപ്പണം വെളിപ്പിച്ച കേസ് കോടതിയിൽ എത്തുന്നത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എഫ്ഐഎ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ 28 ബിനാമി അകൗണ്ടുകൾ കണ്ടെത്തിയതായി പറയുന്നുണ്ട്.

Eng­lish summary;Money laun­der­ing case: Pak­istan PM’s bail extended

You may also like this video;

Exit mobile version