തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊൻമുടിയും മകനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനാണ് ഇരുവരും ഹാജരായത്.
മന്ത്രിയുടെയും മകനും എംപിയുമായ ഗൗതം സിങ്കമണിയുടെയും വീട്ടിലും ഓഫിസിലും കഴിഞ്ഞ ദിവസം ഇഡി പത്തുമണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. രാത്രി ഉടനീളം നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് രാവിലെ 3.30നാണ് ഇരുവര്‍ക്കും വീട്ടിലേക്ക് പോകാൻ ഇഡി അനുമതി നല്‍കിയത്. പൊൻമുടിയുമായി ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി സ്റ്റാലിൻ വിശദാംശങ്ങള്‍ ആരായുകയും ചോദ്യം ചെയ്യലിനെ ധീരമായും നിയമപരമായും നേരിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പൊൻമുടിയുടെയും മകന്റെയും തലസ്ഥാന നഗരിയിലെയും വില്ലുപുരത്തെയും വീട്ടിലായിരുന്നു ഇഡി പരിശോധന. വീട്ടില്‍ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് ഇഡി അറിയിച്ചു. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം ഇഡി മരവിപ്പിക്കുകയും ചെയ്തു.
English Summary: Money laundering case: Tamil Nadu education minister questioned again
You may also like this video