കള്ളപ്പണം വെളുപ്പിക്കൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാനുള്ള കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
കേസ് മറ്റൊരു കോടതിയിലേക്ക് കൈമാറാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നൽകിയ സെഷൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ജെയിൻ ഹൈക്കോടതിയിലെത്തിയത്. റോസ് അവന്യു കോടതിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയാണ് കേസ് മറ്റൊരു കോടതിക്ക് കൈമാറണമെന്ന ഇഡിയുടെ ഹർജിയിൽ അനുകൂല വിധി പുറപ്പെടുവിച്ചത്.
2015–16 കാലഘട്ടത്തിൽ സത്യേന്ദർ ജെയിൻ ജനപ്രതിനിധിയായിരിക്കെ ക്രമക്കേട് നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. നേരത്തെ സത്യേന്ദർ ജെയിന്റെ 4.81 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ജെയിനിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാല് കമ്പനികളുടെയും സഹോദരൻ വൈഭവ് ജെയിന്റെ ഭാര്യ സ്വാതി ജെയിൻ, അജിത് പ്രസാദ് ജെയിന്റെ ഭാര്യ സുശീല ജെയിൻ, സുനിൽ ജെയിനിന്റെ ഭാര്യ ഇന്ദു ജെയിൻ എന്നിവരുടെയും പേരിലുമുണ്ടായിരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
English summary; money laundering case:The Delhi High Court dismissed the plea filed by Satyender Jain
you may also like this video;