Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ: മുഈൻ അലി ഇഡിക്ക് മുന്നിൽ ഹാജരായി

ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇന്നലെ രാവിലെയാണ് മുഈൻ അലി തങ്ങൾ കൊച്ചി ഇഡി ഓഫീസിലെത്തിയത്. ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നതാണ് കേസ്. ചന്ദ്രിക ഡയറക്ടര്‍ ബോർഡ് അംഗങ്ങൾ ഉൾപ്പെടെ നിരവധിപേരെ ഇഡി ചോദ്യം ചെയ്തിരുന്നു. മറ്റൊരു ദിവസം കൂടി ഹാജരാകാൻ ഇഡി മുഈൻ അലി തങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. 

ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ മുഈൻ ആരോപിച്ചിരുന്നു. ചന്ദ്രികക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും മുഈൻ അലി ആരോപിച്ചിരുന്നു. 

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞിരുന്നു.ഇതിന് പിറകെയാണ് മുഈന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരിക്കുന്നത്.
eng­lish summary;Money laun­der­ing: Mueen Ali appeared before ED
you may also like this video;

Exit mobile version