Site iconSite icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവാബ് മാലിക്

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്തിട്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻസിപി ദേശീയ വക്താവുമായ നവാബ് മാലിക് ബോംബെ ഹൈകോടതിയെ സമീപിച്ചു. 

മാർച്ച് മൂന്ന് വരെ മാലിക്കിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു കൊണ്ട് പ്രത്യേക കോടതി ഉത്തരവിറക്കിയിരുന്നു. തനിക്കെതിരായ ഇഡിയുടെ കേസ് റദ്ദാക്കണമെന്നും തന്നെ കസ്റ്റഡിയിൽ വിട്ട് കൊണ്ട് പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുമാണ് നവാബ് മാലിക് ഹൈകോടതിയിൽ ഹര്‍ജി സമർപ്പിച്ചത്.

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരായ സ്ഥിരം വിമർശകൻ എന്ന നിലയിലാണ് കേന്ദ്രം തന്നെ ലക്ഷ്യമിടുന്നതെന്നും തനിക്കെതിരായ കേസ് നിയമ വിരുദ്ധമാണെന്നും മാലിക് ഹര്‍ജിയിൽ ആരോപിച്ചു. താൻ മാത്രമല്ല കേന്ദ്ര ഏജൻസികൾ ലക്ഷ്യം വച്ച ആദ്യ ഇരയെന്നും അധികാരത്തിലിരിക്കുന്ന പാർട്ടി രാജ്യ വ്യാപകമായി കേന്ദ്ര ഏജൻസികളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ഹര്‍ജിയിൽ പറഞ്ഞു.

Eng­lish summary:Money laun­der­ing; Nawab Malik seeks dis­missal of the case
You may also like this video

Exit mobile version