Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് സമൻസ്

കള്ളപ്പണ വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് സമൻസ്. ശിവകുമാർ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡൽഹി റോസ് അവന്യു കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. കേസിൽ ഡി കെ ശിവകുമാറിനെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

ശിവകുമാറിന് കർണാടകയിലും ഡൽഹിയിലും അനധികൃത സ്വത്തുക്കളുണ്ടെന്ന് ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആദായ നികുതി വകുപ്പാണ് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയിരുന്നത്.

എന്നാൽ ഇഡിയുടെ കണ്ടെത്തലുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം. കോടതിയിൽ സമർപ്പിച്ചെന്ന് ഇഡി അവകാശപ്പെടുന്ന കുറ്റപത്രത്തിന്റെ കോപ്പി ലഭ്യമായിട്ടില്ലെന്നും കേസിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.

ശിവകുമാറിനും ഡൽഹിയിലെ കർണാടക ഭവനിലെ ജീവനക്കാരനായ ആഞ്ജനേയ ഹനുമന്തയ്യയ്ക്കും അദ്ദേഹവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവർക്കുമെതിരെ 2018 സെപ്റ്റംബറിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നിരവധി റൗണ്ട് ചോദ്യം ചെയ്യലുകൾക്കൊടുവിൽ 2019ൽ കേസിൽ ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയതിരുന്നു. പിന്നീട് ഡൽഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Eng­lish summary;Money laun­der­ing; sum­monce against Con­gress leader DK Sivakumar

You may also like this video;

Exit mobile version