ലോകത്ത് കുരങ്ങുപനി കൂടുന്നതായി ലോകാരോഗ്യ സംഘടന. 3,400ൽ പരം കേസുകളും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ 17 മുതൽ 1,310 പുതിയ കേസുകൾ രേഖപ്പെടുത്തി.
ഇന്ത്യയിൽ രോഗത്തിനെതിരെ കടുത്ത ജാഗ്രത എടുത്തിട്ടുണ്ട്. കുരങ്ങുപനി സംശയിക്കുന്നവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി പുനെ വൈറോളജി ലാബിലേക്ക് അയക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. രോഗ ലക്ഷണമുള്ളവരുമായി സമ്പർക്കമുള്ളവരെ തുടർച്ചയായി 21ദിവസം വരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുരങ്ങുപനി വന്നത് ലോകത്തെ ഭയപ്പെടുത്തിയെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന രണ്ട് ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്.
എന്നിരുന്നാലും രോഗം വ്യാപിക്കുന്നത് തടയുന്നതിനായി എല്ലാ മുൻകരുതലുകളും കൈക്കൊള്ളുമെന്ന് സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് അറിയിച്ചിരുന്നു. കുരങ്ങുപനി ഉത്ഭവത്തിൽ പ്രാദേശികവും അല്ലാത്തതുമായി രാജ്യങ്ങളെ വേർതിരിക്കുന്ന പട്ടികയും ലോകാരോഗ‍്യ സംഘടന കുറച്ച് ദിവസം മുമ്പ് ഒഴിവാക്കിയിരുന്നു.
English summary;Monkey fever; 3,400 cases worldwide
You may also like this video;