Site icon Janayugom Online

കുരങ്ങുപനി; 31 രാജ്യങ്ങളിലായി 550 കേസുകള്‍ സ്ഥീരികരിച്ചതായി ഡബ്ല്യൂഎച്ച്ഒ

31 രാജ്യങ്ങളിലായി 550 കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കുരങ്ങുപനി മുന്‍പ് റിപ്പോര്‍ട്ട് ചെയ്യാപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.

രോഗവ്യാപനത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരീകരിക്കപ്പെട്ട ഭൂരിഭാഗം കേസുകളും സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഗേ കമ്മ്യൂണിറ്റിയില്‍ നിന്നു തന്നെ ശക്തമാക്കുന്നുണ്ട്.

രാജ്യങ്ങള്‍ നിരീക്ഷണ സംവിധാനം കൂടുതല്‍ വിശാലമാക്കണമെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു. രോഗിയുമായി അടുത്ത ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. സ്ഥിതിഗതികള്‍ വിശകലനം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Monkey fever; The WHO has con­firmed 550 cas­es in 31 countries

You may also like this video;

Exit mobile version