Site iconSite icon Janayugom Online

കുരങ്ങുപനി; യുകെയില്‍ മൂന്നാഴ്ച ക്വാറന്റീന്‍

കുരങ്ങു പനി ലോകമെങ്കും ഭീതി വിതയ്ക്കുമ്പോള്‍ ഇന്ത്യയില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ജാഗ്രത ശക്തമാക്കി. ബെംഗളൂരു വിമാനത്താവളത്തില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 21 ദിവസത്തിനിടെ വിദേശത്തു നിന്നെത്തിയവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ ജാഗ്രത ശക്തമാക്കി. 126 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 27 പേര്‍ക്കും ബ്രിട്ടനില്‍ 56 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പോര്‍ച്ചുഗലില്‍ 14 പേരും അമേരിക്കയില്‍ 3 പേരും രോഗബാധിതരായി. സ്‌കോട്ട്‌ലന്‍ഡിലും ഡെന്‍മാര്‍ക്കിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish Summary:Monkey fever; Three-week quar­an­tine in the UK
You may also like this video

Exit mobile version