Site iconSite icon Janayugom Online

കുരങ്ങുപനി: യൂറോപ്പില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡബ്ല്യുഎച്ച്ഒ

യൂറോപ്പില്‍ കുരങ്ങുപനി വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗെ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടിയായാണ് കേസുകള്‍ വര്‍ധിച്ചത്. കുട്ടികളിലും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 50 രാജ്യങ്ങളിലായി 5,115 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 90 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരിലാണ് ഭൂരിഭാഗം രോഗബാധയും റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്പിൽ കുരങ്ങുപനി ബാധിച്ചവരിൽ 99 ശതമാനവും 21 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 1,235 കേസുകളാണ് യുകെയില്‍ സ്ഥിരീകരിച്ചത്.
കുരങ്ങുപനിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോയെന്ന് പുനരവലോകനം ചെയ്യുമെന്നും ക്ലൂഗെ അറിയിച്ചു. നിരീക്ഷണം ശക്തമാക്കാനും സമ്പര്‍ക്കപട്ടിക തയാറാക്കാനും ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനുകള്‍ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടനാ തലവല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് ആവശ്യപ്പെട്ടു.
അതേസമയം, ക​ന്നു​കാ​ലി​ക​ളി​ല്‍ കു​ര​ങ്ങു​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ഫാം ​തൊ​ഴി​ലാ​ളി​ക​ളോ​ടും മൃ​ഗ​ഡോ​ക്ട​ര്‍മാ​രോ​ടും അബുദാബി അ​ഗ്രി​ക​ള്‍ച്ച​ര്‍ ആ​ന്റ് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​ ആവശ്യപ്പെട്ടു. യൂ​റോ​പ്പി​ല്‍ കു​ര​ങ്ങു​പ​നി പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫാം ​ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ല്ലാ മൃ​ഗ​ഡോ​ക്ട​ര്‍മാ​രും ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും മൃ​ഗ​ത്തി​ന് കു​ര​ങ്ങു​പ​നി ബാ​ധി​ച്ച​താ​യി സം​ശ​യം തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ അ​ബുദാബി അ​ഗ്രി​ക​ള്‍ച്ച​ര്‍ ആ​ന്റ് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​യി​ലെ ഓ​പ്പ​റേ​ഷ​ന്‍സ്, സൈ​ബ​ര്‍ സു​ര​ക്ഷ കേ​ന്ദ്ര​ത്തെ അ​റി​യി​ക്ക​ണമെന്നാണ് നിര്‍ദേശം.
കു​ര​ങ്ങു​പ​നി ആ​ഗോ​ള​ത​ല​ത്തി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ബുദാ​ബി പ​ബ്ലി​ക് ഹെ​ല്‍ത്ത് സെ​ന്‍റ്ററും പ്രാ​ദേ​ശി​ക ആ​രോ​ഗ്യ പ​രി​ച​ര​ണ വി​ഭാ​ഗ​വും ഏ​കോ​പി​ച്ച് ക​ര്‍ശ​ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ നേ​ര​ത്തേ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. കു​ര​ങ്ങു​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ന്‍ അ​ബുദാ​ബി ആ​രോ​ഗ്യ വി​ഭാ​ഗ​വും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

Eng­lish Sum­ma­ry: Mon­key fever: WHO calls for urgent action in Europe

You may like this video also

Exit mobile version