കുരങ്ങിന്റെ ശല്യം ഒഴിവാക്കാന്‍ ഒടുവില്‍ ചൈനീസ പാമ്പുകളെ ശരണംപ്രാപിച്ച് കമ്പംമെട്ട് പൊലീസ സ്‌റ്റേഷനും. വാനരക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായതോടെയാണ് പൊലീസുകാര്‍ റബര്‍ കൊണ്ടുള്ള ചൈനീസ് പാമ്പിനെ രംഗത്തിറക്കിയത്. കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത് തമിഴ്‌നാട് വനഭൂമിയാണ്. അതിര്‍ത്തി വനമേഖലയില്‍ നൂറ് കണക്കിന് കുരങ്ങുകളാണ് തമ്പടിച്ചിരിക്കുന്നത്. ഇതുവഴി വാഹനത്തില്‍ കടന്ന് പോകുന്നവര്‍ ഇട്ട് നല്‍കുന്ന ഭക്ഷണ സാധനങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം.
എന്നാല്‍ ഇവ കുറഞ്ഞതോടെ കുരങ്ങുകള്‍ കമ്പംമെട്ട് ടൗണുകളും കൈയ്യേറാന്‍ തുടങ്ങി. ഇതോടെ പൊലീസ് സ്റ്റേഷനും പരിസരവാസികള്‍ക്കും വാനരകൂട്ടം ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. സ്റ്റേഷന്‍ കോംപൗണ്ടില്‍ എത്തുന്ന വാഹനങ്ങളും പൊലീസ് വാഹനങ്ങള്‍ക്കും കേടുപാട് വരുത്തുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി വരുന്നവര്‍ വരെ വാനരക്കൂട്ടത്തിന്റെ ശല്യത്തിന് ഇരയായി. പൊലീസുകാരുടെ മെസില്‍ കയറി ഭക്ഷണ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയി.
ഇവയെ ഓടിക്കാമെന്ന് വെച്ചാല്‍ നിയമ പരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് ഓര്‍ത്ത് സംയമനം പാലിക്കുന്നു. ശല്യം രൂക്ഷമായതോടെ വാനരക്കൂട്ടത്തെ തുരത്താന്‍ പൊലീസ് റ്റേഷന്റെ മുന്‍വശത്തും സമീപത്തെ മരങ്ങളിലും ചൈനീ സ് പാമ്പുകളെ സ്ഥാപിച്ചത്. ചൈനീസ് പാമ്പുകള്‍ എത്തി യതോടെ ഇന്നലെ മുതല്‍ ഒരു വാനരന്‍ പോലും സ്റ്റേഷന്‍ പരിസരത്തേക്ക് എത്തിയില്ല.
English Summary: monkey nuisance in kambammettu police station
You may also like this video