Site iconSite icon Janayugom Online

ലോകത്ത് 70,000 പേര്‍ക്ക് വാനര വസൂരി; ലോകാരോഗ്യ സംഘടന

ആഗോളതലത്തില്‍ 70,000 പേര്‍ക്ക് വാനര വസൂരി സ്ഥിരീകരിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ പ്രതിരോധമാര്‍ഗങ്ങള്‍ ഉപേക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.ആഗോളതലത്തില്‍ വാനര വസൂരി കേസുകള്‍ കുറയുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ 21 രാജ്യങ്ങളില്‍ വാനര വസൂരി കേസുകളില്‍ വര്‍ധനവുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 

കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍‍ രോഗബാധ വ്യാപകമായേക്കുമെന്നും ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ 107 അംഗരാജ്യങ്ങളില്‍ വാനര വസൂരി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 39 രാജ്യങ്ങളില്‍ കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Eng­lish Summary:Monkey pox affects 70,000 peo­ple worldwide
You may also like this video

Exit mobile version