Site iconSite icon Janayugom Online

കുരങ്ങുപനി; മുംബൈയില്‍ നീരീക്ഷണ വാര്‍ഡ് തയ്യാറാക്കി

കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണമുള്ള ആളുകളെ നിരീക്ഷിക്കുന്നതിനായി വാര്‍ഡുകളും സജ്ജമാക്കി കഴിഞ്ഞു. മുംബൈ നഗരസഭയാണ് കസ്തൂര്‍ബാ ആശുപത്രിയില്‍ 28 ബെഡുകളുള്ള വാര്‍ഡ് തുടങ്ങിയത്. നിലവില്‍ ഇന്ത്യയില്‍ കുരങ്ങുപനി ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. 

കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നഗരത്തില്‍ എവിടെയെങ്കിലും കുരങ്ങുപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ഇത്.

Eng­lish Summary:Monkey pox; An obser­va­tion ward has been set up in Mumbai
You may also like this video

Exit mobile version