Site iconSite icon Janayugom Online

മൂന്ന് രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്ക, പോർച്ചു​ഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്സ് സ്വദേശിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ആദ്യം മുതൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്. അതിനാൽ മറ്റ് രാജ്യങ്ങളിലേക്ക് പനി പടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്പെയിനിലും പോർച്ചുഗലിലുമായി 40 ഓളം പേരിലാണ് രോഗം കണ്ടെത്തിയത്. ബ്രിട്ടണിൽ മെയ് ആറിനാണ് ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനിൽ സ്ഥിരീകരിച്ചത്.

ആഫ്രിക്കയുടെ ഭാഗങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന അപൂർവ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുകയാണ്. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

യുകെയിൽ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Eng­lish summary;Monkey pox has been con­firmed in three countries

You may also like this video;

Exit mobile version