Site iconSite icon Janayugom Online

ഫ്രാൻസിലും ജർമ്മനിയിലും കുരങ്ങുപനി

ഫ്രാൻസിലും ജർമ്മനിയിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. ഐൽ ഡി ഫ്രാൻസ് മേഖലയിൽ 29 വയസുള്ള ഒരാളിൽ കുരങ്ങുപനി തിരിച്ചറിഞ്ഞതായി ഫ്രാൻസ് ആരോഗ്യ വകുപ്പ് അറിയിച്ചു. കുരങ്ങുപനിയുടെ സമാന ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജര്‍മ്മന്‍ സെെന്യത്തിന്റെ മൈക്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

പല യൂറോപ്യൻ രാജ്യങ്ങളിലും കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ, പശ്ചിമാഫ്രിക്കയിൽ നിന്ന് മടങ്ങിവരുന്ന ആളുകളോടും പ്രത്യേകിച്ച് സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരോടും ചർമ്മത്തിൽ എന്തെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ജർമ്മനി ആരോഗ്യ ഏജൻസി നിര്‍ദേശിച്ചു. ‍

യുകെയില്‍ സ്വവർഗ്ഗാനുരാഗി സമൂഹത്തിനുള്ളിൽ കുരങ്ങുപനി കൂടുതല്‍ പകരുന്നതായി ശ്രദ്ധയില്‍പ്പെട്ടിടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു. ഇറ്റലി, പോർച്ചുഗൽ, സ്‍പെയിൻ, സ്വീഡൻ യുഎസ്, കാനഡ എന്നിവിടങ്ങളിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Eng­lish summary;Monkey pox in France and Germany

You may also like this video;

Exit mobile version